കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേരളത്തിന്റെ അംഗീകാരമായി തെരഞ്ഞെടുപ്പ് ഫലം മാറുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എംപി.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ തെരഞ്ഞെടുപ്പു ദിനം വരെ സമ്പൂര്ണമേല്കൈയാണ് എല്‍ഡിഎഫിനുണ്ടായത്. വര്‍ഗീയ ശക്തികളുമായി കൈകോര്‍ത്ത യുഡിഎഫ് സ്വന്തം അണികളില്‍നിന്നുപോലും ഒറ്റപ്പെടുന്നതും കാണാന്‍ കഴിഞ്ഞു.
ബിജെപി പതിവുപോലെ നിരാശരാകുന്നത് ഇത്തവണയും ആവര്‍ത്തിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.